2011, ജൂൺ 20, തിങ്കളാഴ്‌ച

(അ)പരിചിത

പരിചിതമായ
ഒരപരിചിത മുഖം
കണ്ടിട്ടും, കാണാതെ..
വിളി കേട്ടിട്ടും,
കേള്‍ക്കാതെ..
എനിക്ക് മുന്നില്‍ ,
നടന്നകലുകയാണ്.

പിറകില്‍ നിന്നും
എന്റെ ഹൃദയം
കൊണ്ടവളെ വിളിച്ചു
ഒരു മാത്ര..
നിന്ന ശേഷം,
വീണ്ടുമവള്‍ നടന്നു
പിറകെ ഞാനും.

കാണാന്‍ ...
കൊതിച്ച മുഖം
മാടി വിളിച്ച
സന്തോഷത്തില്‍ ,
എന്റെ ഉള്ളില്‍
തിരമാലകള്‍
പൊട്ടിച്ചിരിക്കുന്നു

കഥകള്‍ക്കൊതുങ്ങാതെ..
ഭാവനകള്‍ക്കതീതമായ്..
വര്‍ണ്ണിക്കാനാവാത്ത,
നിമിഷങ്ങളിലൂടെ..
ഒഴുകി നീങ്ങുമ്പോള്‍ !

അടിയൊഴുക്കുകള്‍ ,
എനിക്കായ്..
കരുതിവെച്ച
ഉണരാത്ത..
ഉറക്കത്തിന്റെ പടവുകള്‍
ഞാന്‍ കയറിത്തുടങ്ങിയിരുന്നു.

********************

2 അഭിപ്രായങ്ങൾ:

  1. എന്റെ ക്ലാസ്സിലെ കുട്ടികള്‍ക്ക് കുട്ടപ്പന്‍ ,വീണ തുടങ്ങിയ കവികളെ ക്കുറിച്ച് അറിയാം..
    അപരിചിത എന്ന ഈ കവിതയും എന്റെ വേളിയും (ജി) ഇന്നു ഒരു താരതമ്യത്തിനു നല്‍കി..
    കുട്ടപ്പന്‍ കലാസാഹിത്യവേദി ഉത്ഘാടനത്തിനു വരുമോ എന്ന് അവര്‍ അന്വോഷിക്കുന്നു... എന്ത് പറയുന്നു....
    മറ്റുള്ളവര്‍ പരിഭവിക്കരുതേ .ഹരിശ്രീ യിലെ എല്ലാവരേയും അവര്‍ക്ക് അറിയാം....

    മറുപടിഇല്ലാതാക്കൂ
  2. ശ്രീകുമാര്‍ സര്‍ ... എങ്ങനെ ന്റെ സന്തോഷം അറിയിക്കണം എന്നറിയില്ല.. ക്ലാസ്സിലെ കുട്ടികള്‍ക്ക് ന്റെ അക്ഷരങ്ങളിലൂടെ എന്നെ അറിയാമെന്നു കേള്‍ക്കുമ്പോള്‍ ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു! ഹരിശ്രീയിലെ എല്ലാ സുഹൃത്തുക്കളോടൊപ്പവും ഞാനീ സന്തോഷം പങ്കുവെയ്ക്കുന്നു.

    സത്യത്തില്‍ ജി യുടെ വേളി എന്ന കവിത ഞാന്‍ വായിച്ച്ട്ടില്ല അങ്ങില്‍ നിന്നാണ് അറിയുന്നതും! ഞാന്‍ ശൈശവാവസ്ഥയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെയുള്ളൂ.. സമൂഹം അംഗീകരിച്ച ജി എന്ന മഹാകവിയുടെ കവിതയുമായി ഒരു താരതമ്യത്തിനു ന്റെ ഈ ഭ്രാന്തന്‍ ചിന്തകള്‍ക്ക് അര്‍ഹതയുണ്ടോ.. അറിഞ്ഞൂടാ എനിക്ക്...

    മറുപടിഇല്ലാതാക്കൂ