Follow by Email

2012, ജനുവരി 5, വ്യാഴാഴ്‌ച

വേഷങ്ങള്‍

മത്സരവേദികളില്‍..
ഒട്ടിയ വയറുമായ്,
ഊരുതെണ്ടിയായ്,
രാമുവും;

ഗുണപാഠ കഥകളുമായ്
നന്മനിറഞ്ഞ
അപ്പൂപ്പനായ്..
ചന്ദ്രനും;

സ്വാതന്ത്ര്യത്തെ
ചങ്ങലപ്പൂട്ടിലൊതുക്കി
പൊട്ടിച്ചിരിയോടെ
തങ്കവും വന്നപ്പോള്‍,

ആദരവോടെ,
കരഘോഷത്തോടെ
നമ്മുടെ മനസ്സിലാ-
കുടിയിരുത്തിയത്!

എന്നിട്ടും,
യാഥാര്‍ത്യങ്ങളുടെ ലോകത്ത്
ഈ വേഷങ്ങള്‍ക്കെന്തേ
വേദിയില്ലാതെപോയത്..?

***********************

2 അഭിപ്രായങ്ങൾ:

  1. പ്രിയപ്പെട്ട സുഹൃത്തേ,
    നവവത്സരാശംസകള്‍!
    വേദി വേറെ....!ജീവിതം വേറെ...!
    ആശയം നന്നായി ! വരികളും !
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തേ...
      നേരുന്നു ഐശ്വര്യസമ്പൂര്‍ണമായ പുതുവത്സരാശംസകള്‍.

      സ്നേഹപൂര്‍വ്വം,

      ഇല്ലാതാക്കൂ