Follow by Email

2011, ജൂൺ 7, ചൊവ്വാഴ്ച

മനസ്സ്

പലപ്പോഴും..
അവന്‍ അങ്ങനെയാണ്
അനുസരിപ്പിക്കാന്‍ അല്ലാതെ
അനുസരിക്കാന്‍ അവനറിയില്ല

ദേഷ്യത്തിന്റെ നെല്ലിപലക
എന്നെനോക്കി
കൊഞ്ഞനം കുത്തുന്നു
ഞാനറിയാത്ത എന്നെ
ഞാനറിയുന്നു ഇന്ന്

ദുഷ് ചിന്തകള്‍
അഗ്നിപര്‍വത ലാവയായ്‌
പുറത്തേക്കൊഴുകുന്നു
ചിറകെട്ടി തടയാനാവുന്നില്ല
മനക്കരുത്ത്
ലാവയുടെ ഒഴുക്കില്‍
ദ്രവിച്ചു പോയിരിക്കുന്നു

നില്‍ക്കാതെ ഓടുകയാണ്
പേ പിടിച്ച പട്ടിയെ പോലെ..
വായില്‍ നിന്നും
ഒലിച്ചു താഴെക്കൂര്‍ന്നിറങ്ങുന്നു
വിഷത്തിന്റെ പിത്തരസം
അതിന്റെ ഒഴുക്കിനൊരു
അവസാനം ഉണ്ടാകുമോ..?

**********************

2 അഭിപ്രായങ്ങൾ:

  1. ഓരോന്നായി വായിച്ചു വരുന്നു.. ആദ്യം മുതൽ വായിച്ചുവരുമ്പോൾ തന്നെ ഓരോ കവിതയിലും വരുന്ന പുരോഗതി മനസ്സിലാവുന്നുണ്ട്..ഇനിയും കുറേ വയിക്കുക എഴുതുക.. ആശംസകൾ..

    മറുപടിഇല്ലാതാക്കൂ